യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്.

പെണ്‍കുട്ടിയുടെ നാവ് മുറിച്ചിട്ടുമുണ്ട്. ലഖംപുര്‍ ഖേരിയിലാണ് സംഭവം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. 13 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖേരി ജില്ലയിലെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. അന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്നുള്ള തിരച്ചിലില്‍ അറസ്റ്റിലായ ഒരാളുടെ കരിമ്പ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്ത നിലയില്‍ കരിമ്പിന്‍ തോട്ടത്തിലാണ് മകളെ കണ്ടെത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. ഷോള്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം, പോക്‌സോ,ദേശീയ സുരക്ഷാനിയമം എന്നിവ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

അങ്ങേയറ്റം ലജ്ജാകരമായ സംഭവമാണെന്നായിരുന്നു ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ പ്രതികരണം. ബിജെപി ഭരണത്തില്‍ ദളിത് അടിച്ചമര്‍ത്തല്‍ ഉച്ചസ്ഥായിയിലാണ്. സംസ്ഥാനത്ത് ജംഗിള്‍ രാജാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News