അരൂര്‍ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു.

സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്കും രോഗബാധയുണ്ട്.

കഴിഞ്ഞ 12 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. അയൽവാസികൾക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News