റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി

രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി. തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലും​ റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടറുമായ രതീഷ്‌ സി നായർ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ബഹുമതിയായ ബാഡ്ജ് ഫോർ കോഓപ്പറേഷന്​ അര്‍ഹനായി.

കോസുലർ രംഗത്ത്,​ പ്രത്യേകിച്ച് കോവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ നാട്ടിലെത്തിക്കുവാൻ ചെയ്ത സംഭാവനകളെ മുൻനിർത്തിയാണ് ബഹുമതി. ഇതുമായി ബന്ധപ്പെട്ട ഓർഡറിൽ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവറോവ്​ ഒപ്പുവച്ചു.

ഇരുപത് വർഷമായി റഷ്യൻ കൾച്ചറല്‍ സെന്‍റര്‍ ഡയറക്ടറായി പ്രവർത്തിക്കുന്ന രതീഷ്‌ നായർ 2008 മുതൽ റഷ്യയുടെ ഓണററി കോൺസുലാണ്.​ റഷ്യൻ പ്രസിഡന്റിന്റെ പുഷ്‌കിൻ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായ ഇദ്ദേഹം
തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here