പിവി അൻവർ എം എൽഎക്കെതിരായ വധഗൂഢാലോചനാകേസിലെ പ്രതികൾക്ക് ജോലി നൽകി ആര്യാടൻ ഷൗക്കത്തിന്റെ പ്രത്യുപകാരം; നിയമന രേഖകൾ കൈരളി ന്യുസിന്

പിവി അൻവർ എം എൽഎ ക്കെതിരായ വധഗൂഢാലോചനാകേസിലെ പ്രതികൾക്ക് ജോലി നൽകി ആര്യാടൻ ഷൗക്കത്തിന്റെ പ്രത്യുപകാരം.

കേസിലെ പ്രതികളായ ഷാജഹാൻ പായിമ്പാടം,മൂർഖൻ ഷറഫുദീൻ എന്നിവർക്കാണ് ജോലി നൽകിയത്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഷൗക്കത്ത് പ്രസിഡന്റായ നിലമ്പൂർ സഹകരണ ബാങ്കിൽ ജോലി നൽകിയത്. ഇവരുടെ നിയമന രേഖകൾ കൈരളി ന്യുസിന് ലഭിച്ചു.

അൻവറിനെ ആക്രമിക്കാനെത്തിയ കണ്ണൂരിൽ നിന്നുള്ളആർ എസ്എസ് ക്വട്ടേഷൻ സംഘത്തെ ജാമ്യത്തിലിറക്കിയതും ഇവരായിരുന്നു. വധശ്രമക്കേസിലെ മുഖ്യ പ്രതിയാണ് ആര്യാടൻ ഷൗക്കത്ത്.

കണ്ണൂരിൽ നിന്നുള്ള ആർ എസ് എസ് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് നിലമ്പൂർ എം എൽ എ പി വി അൻവറിനെ വധിക്കാൻ ഗൂഢാeലാചന നടത്തിയ സംഭവത്തൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ള പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അൻവറിനെതിരായ വധശ്രമം സംബന്ധിച്ച കൈരളി ന്യൂസ് വാർത്തയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഷൗക്കത്തിനൊപ്പം നിലമ്പൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാജഹാൻ പായിമ്പാടം,മൂർഖൻ ഷറഫുദിൻ എന്നിവരും കേസിലെ പ്രതികളാണ്.

കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ക്രിമിനൽ സംഘാംഗങ്ങളായ വിപിൻ, ലിനീഷ്,ജിഷ്ണു അഭിലാഷ് എന്നിവരെ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യതിലിറക്കിയതും ഷാജഹാനും, ഷറഫുദീനുമായിരുന്നു. ഈ രണ്ട് പേർക്കാണ് ആര്യാടൻ ഷൗക്കത്ത് ബാങ്കിൽ ജോലി നൽകിയത്.

ഷൗക്കത്ത് പ്രസിഡന്റായ നിലമ്പൂർ സഹകരണ അർബൻ ബാങ്കിൽ പ്യൂൺ തസ്തികയിലാണ് ഇരുവർക്കും ജോലി നൽകിയത്. അർഹരായ പാർട്ടി പ്രവർത്തകരെ തഴഞ്ഞാണ് ഇവർക്ക് ജോലി നൽകിയതെന്ന ആരോപണം കോൺഗ്രസിനകത്ത് തന്നെ ശക്തമാണ്.

അൻവറിനെതിരായ വധശ്രമഗൂഢാലോചനയിൽ തന്റെ കൂടെ നിന്നതിനുള്ള പ്രത്യുപകാരമായാണ് ഇരുവർക്കും ഷൗക്കത്ത് ജോലി നൽകിയത് എന്നും ആരോപണമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here