കൊവിഡ് കാലത്ത് മൃതദേഹം സംസ്കരിക്കുന്നതില്‍ കോട്ടയത്ത് നിന്ന് തന്നെ മറ്റൊരു മാതൃക സിപിഐഎം നേതൃത്വത്തില്‍

വിവാദങ്ങള്‍ ഇല്ലാതെ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ സിപിഐഎം നേതൃത്വത്തില്‍ കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം നടത്തി.

അയ്മനം കുടയംപടി സ്വദേശി അമലില്‍ മൃതദേഹമാണ് അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ക്രിമേഷന്‍ യൂണിറ്റില്‍ സംസ്‌കരിച്ചത്. സൊസൈറ്റിയുടെ ചെയര്‍മാന്‍ വിഎന്‍ വാസവന്റെ നേതൃത്വത്തിലാണ് സമാനതകളില്ലാത്ത ഈ ദൗത്യം ഏറ്റെടുത്തത്.

കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം നടത്തുന്നതിനെതിരെ വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ കാട്ടിയ വികൃതികള്‍ കേരളം കണ്ടതാണ്. വീണ്ടും കോട്ടയം നഗരത്തില്‍ തന്നെ കോവിഡ് മരണം ഉണ്ടായ സാഹചര്യത്തില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശനം എല്ലാവരിലും ആശങ്ക ഉളവാക്കിയപ്പോഴാണ് സിപിഐ എം നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആശ്രയമായി എത്തിയത്.

മാനദണ്ഡങ്ങള്‍ പാലിച്ച് ശവസംസ്‌കാരം നടത്തുന്നതിന് പൂര്‍ണ്ണ സഹകരണവും സന്നദ്ധതയുമായി കോട്ടയം അയ്മനത്തെ നാട്ടുകാരും മാതൃകയായി. കുടയംപടി ചിറ്റക്കാട്ട് കോളനിയില്‍ മരണമടഞ്ഞ അമലിന്റെ മൃതഹേമാണ് സ്വന്തം വീട്ടുവളപ്പില്‍ തന്നെ് ദഹി്പ്പിച്ചത്.

ഉച്ചയോടുകൂടി ശവസംസ്‌ക്കാരത്തിനുള്ള ക്രമീകരണങ്ങളുമായി അഭയത്തിന്റെ സംസ്‌ക്കാര യൂണിറ്റെത്തി, ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി, അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി അഭയത്തിന്റെ വോളന്റിയേഴ്‌സ് ശവസംസ്‌കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി.

അയ്മനത്തെ സാധാരണ ജനങ്ങള്‍ കാട്ടിയ സേവന സന്നദ്ധതയും ഉന്നതമായ സാമൂഹിക ബോധവും മറ്റുള്ളവരൂടെ കൂടി കണ്ണു തുറപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here