മഹാരാഷ്ട്രയിൽ കൊവിഡ് -19 മരണസംഖ്യ 20,000 കടന്നു; രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് -19 ബാധിച്ചു ഇത് വരെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗബാധിതർ 6 ലക്ഷത്തിനടുത്തെത്തുമ്പോൾ പുതിയ കേസുകൾ ഇന്നും പതിനൊന്നായിരം കടന്നിരിക്കയാണ്.

സംസ്ഥാനത്ത് 11,111 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 288 രോഗികൾ മരണമടഞ്ഞു. രോഗബാധിതരുടെ എണ്ണം 5,95,865 ആയി ഉയർന്നു.

മരണ സംഖ്യ ഇത് വരെ 20,037 റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 8,837 രേഖപ്പെടുത്തി. ഇത് വരെ സംസ്ഥാനത്ത് 4,17,123 കൊവിഡ് രോഗികളാണ് സുഖം പ്രാപിച്ചത്. നിലവിൽ 1,58,395 പേരാണ് ചികത്സയിലുള്ളത്.

മുംബൈയിൽ 1,010 പുതിയ കേസുകളും 47 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ കേസുകളുടെ എണ്ണം 1,28,726 റിപ്പോർട്ട് ചെയ്യുമ്പോൾ മരണസംഖ്യ 7,133 ആയി. മുംബൈയിൽ 17,825 പേർ ചികിത്സയിലാണ്.

മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ കോവിഡ് ബാധിച്ചു വീട്ടിൽ തന്നെ സമ്പർക്ക വിലക്കിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രി സേവനം ആവശ്യമില്ലെന്ന് കുടുംബ ഡോക്ടർ പറഞ്ഞതായി നിലേഷ് ട്വീറ്റ് ചെയ്തു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 320 കേസുകളും പൻവേലിൽ 148 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News