അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് പ്രതീക്ഷയേകി ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വിസ സംവിധാനം പരിഷ്‌കരിക്കുമെന്ന് ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡന്റെ പ്രചാരണസംഘം അറിയിച്ചു.
ഗ്രീൻ കാർഡുടമകൾക്ക് സംവരണം ഒഴിവാക്കുന്നതിന് മുൻഗണന നൽകുമെന്നും ‘ഇന്ത്യനമേരിക്കൻ സമൂഹത്തിനായുള്ള ബൈഡന്റെ കാര്യപരിപാടികളിൽ’ വിശദീകരിക്കുന്നു.
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിലായിരുന്നു പ്രഖ്യാപനങ്ങൾ. കുടുംബാംഗങ്ങൾക്ക് മുഴുവനായി അമേരിക്കയിലേക്ക് കുടിയേറാൻ അവസരമുണ്ടാക്കുമെന്നും മതപ്രവർത്തന വിസക്ക് അനുമതി നൽകുമെന്നും കാര്യപരിപാടികളിൽ പറയുന്നു.
വിദ്വേഷം, മതഭ്രാന്ത് ഒഴിവാക്കുക, ആരാധനാലയങ്ങൾക്ക് സുരക്ഷ നൽകുക, ഭാഷാ അതിർവരമ്പുകളില്ലതാക്കുക എന്നിവയിൽ ഇന്ത്യക്കാർക്ക് സുരക്ഷ നൽകുമെന്ന് ബൈഡന്റെ പ്രചാരണസംഘം അറിയിച്ചു. ഇതാദ്യമായാണ് ഇന്ത്യനമേരിക്കാർക്കുമാത്രമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി പ്രത്യേകനയങ്ങൾ കൊണ്ടുവരുന്നത്.
തൊഴിൽസംബന്ധമായ കുടിയേറ്റങ്ങൾ സ്ഥിരവിസ അനുവദിക്കും, ഗ്രീൻ കാർഡ് വിസകൾ സംരക്ഷിക്കും, കുടിയേറ്റം പ്രോത്സാഹിപ്പിക്കും, ഏത് മതവിഭാഗത്തിൽപ്പെട്ട ഇന്ത്യൻ വംശജർക്കുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്നും കാര്യപരിപാടിയിൽ വിശദീകരിച്ചു.
ഇന്ത്യ– അമേരിക്ക ബന്ധം ശക്തിപ്പെടുത്തും
പ്രസിഡന്റായാൽ ഇന്ത്യ– അമേരിക്ക ബന്ധത്തിന് കൂടുതൽ മുൻഗണന നൽകുമെന്ന് ബൈഡൻ. ഇന്ത്യക്ക് അതിർത്തിയിലും മേഖലയിൽനിന്നും നേരിടേണ്ടി വരുന്ന സുരക്ഷാപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഊന്നൽ നൽകുമെന്നും ബൈഡൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവട ഇടപാടുകൾ വിപുലീകരിക്കുമെന്നും കാലാവസ്ഥാവ്യതിയാനം, ലോകാരോഗ്യ സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.