ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകും ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജെ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിക്ഷ്പക്ഷ നിലപാട് കൊണ്ട് ചാനൽ ചർച്ചകളിൽ ശ്രദ്ധേയനായിരുന്നു. തന്‍റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

അവസാന നിമിഷം വരെയും തന്‍റെ കർമ്മരംഗത്ത് സജ്ജീവ സാന്നിധ്യം. ഇന്ന് രാവിലെ പുറത്തിയങ്ങിയ ദ ഹിന്ദു ദിനപത്രത്തിലും ഉണ്ടായിരുന്നു എൻ.ജെ നായരുടെ ബൈലൈനിലെ വാർത്ത. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ആ വാർത്തയായിരുന്നു അവസാനത്തെത്ത്. 1985ൽ കൊച്ചിയിൽ ഇന്ത്യൻ എക്പ്രസ്സിലായിരുന്നു എൻ. ജ്യോതിഷ് നായർ എന്ന എൻ.ജെ നായർ മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

നീണ്ട പത്ത് വർഷത്തിന് ശേഷം ഹിന്ദു ദിനപത്രം കേരള എഡിഷൻ ആരംഭിച്ചപ്പോൾ കൊല്ലത്തെ റിപ്പോർട്ടായി കൂട് മാറ്റം. പത്ത് വർഷത്തിന് ശേഷം തിരുവനന്തപുരം തട്ടകമായി. 26 വർഷമായി ദി ഹിന്ദുവിൽ. മികച്ച രാഷ്ട്രീയ ലേഖകൻ, വ്യവസായം, വാണിജ്യം, ധനകാര്യം, ഊർജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാർത്തകളും വിശകലനകളും വായനക്കാർക്ക് നൽകി.

വിവാദങ്ങൾക്ക് പിറകെ പോകാൻ വിസമ്മതിച്ച്, കേരളത്തിന്‍റെ വികസനത്തിന് തന്‍റെ കഴിവുകൾ ഉപയോഗിച്ച എൻ.ജെ.നായർ, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകർക്കും സുപരിചിതനായിരുന്നു. മരിക്കുന്നതിന്‍റെ തലേന്ന് സ്വതന്ത്ര്യദിനത്തിൽ കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍റ് വ്യൂസ് ആയിരുന്നു അവസാനത്തെ ടെലിവിഷൻ പരിപാടി. തന്‍റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

ഭാര്യ സുമം, സിദ്ധാർഥ്, ഗൗതം എന്നിവരാണ് മക്കൾ. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരു പോലെ ചിരിപ്പ് സംസാരിക്കുന്ന വ്യക്തിയായിട്ടാണ് മാധ്യമമേഖല അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ പ്രിയപ്പെട്ട എൻ.ജെ, എൻ ജെ അണ്ണൻ…. ഒരു പിടി മാധ്യമ പ്രവർത്തകരുടെ ഗുരു….. ഇപ്പോൾ മാധ്യമ മേഖലയുടെ തീരാന്ഷടവും…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News