ഓണത്തിന്റെ ഭാഗമായുള്ള തിരക്കിൽ ആരോഗ്യ സുരക്ഷയിൽ വീഴ്‌ച വരാതിരിക്കാൻ ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി.
ബാങ്ക് അക്കൗണ്ട് നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കി ഇടപാടുകാർക്ക് ബാങ്കിലെത്താൻ സമയക്രമം തിങ്കളാഴ്‌ചമുതൽ നിലവിൽവരുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കൺവീനർ എൻ അജിത് കൃഷ്‌ണൻ അറിയിച്ചു. സെപ്‌തംബർ അഞ്ചുവരെ നിയന്ത്രണം തുടരും.
പൂജ്യം മുതൽ മൂന്നുവരെ അക്കത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പരുള്ള ഇടപാടുകൾക്ക് രാവിലെ 10 മുതൽ 12 വരെ ബാങ്കിലെത്താം. നാലുമുതൽ ഏഴുവരെയുള്ളവർ പകൽ 12 മുതൽ രണ്ടുവരെയും എട്ട്, ഒമ്പത് അക്കക്കാർക്ക് 2.30 മുതൽ നാലുവരെയുമാണ് സമയം. 3.30ന് പ്രവർത്തനം അവസാനിക്കുന്ന ബാങ്ക് ശാഖകൾക്ക് അടയ്‌ക്കുന്ന സമയത്തിൽ മാറ്റമില്ല.
വായ്‌പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈ സമയക്രമം ബാധകമല്ല. അന്വേഷണങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾക്കും ഫോണിൽ ബന്ധപ്പെടാം. ഓണക്കാലത്ത് ബാങ്ക് സന്ദർശനം പരമാവധി കുറയ്‌ക്കണമെന്നും ബാങ്കേഴ്‌സ് സമിതി സർക്കുലറിൽ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.