ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി എടുത്തില്ല; ഫെയ്സ്ബുക്കിനോട് വിശദീകരണം തേടും

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് എതിരെ നടപടി എടുക്കാത്ത ഫെയ്സ്ബുക്കിനോട് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി വിശദീകരണം തേടും.

ഇന്ത്യയിൽ വർഗീയ സംഘർഷത്തിന് കാരണമായ ബിജെപി നേതാക്കളുടെ പോസ്റ്റുകൾക്ക് എതിരെ ഫേസ്ബുക് നടപടി എടുക്കുന്നില്ലെന്ന വാൾ സ്ട്രീറ്റ് ജേർണലിനെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ശശി തരൂർ അധ്യക്ഷനായ ഐ. ടി പാർലമെന്ററി സമിതിയാണ് വിശദീകരണം തേടുന്നത്. നീതിയും കൃത്യതയും ഉറപ്പാക്കുമെന്ന് ഫേസ്ബുക് വാർത്താക്കുറിപ്പ് പുറത്തു ഇറക്കി.

ഇന്ത്യയിൽ പല ഭാഗത്തും വർഗീയ സംഘർഷത്തിന് തുടക്കമിട്ട ബിജെപി നേതാക്കളുടെ പോസ്റ്റുകൾക്ക് എതിരെ ഫേസ്ബുക് നടപടി എടുക്കാറില്ലെന്ന് വാൾ സ്ട്രീറ്റ് ജേർണൽ എന്ന അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ മുൻ ജീവനക്കാരെ ഉദ്ധരിച്ചായിരുന്നു വാർത്ത. ബിജെപി നേതാക്കളുടെ പോസ്റ്റുകൾക്ക് എതിരെ നടപടി എടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് വിലക്കി.

വർഗീയ പോസ്റ്റുകൾ നീക്കം ചെയുന്നത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അങ്കി ദാസ് ജീവനക്കാരെ അറിയിച്ചുവെന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നു.തെലങ്കാനയിലെ ബിജെപി എം. എൽ. എ, ടി. രാജ സിങ് നടത്തിയ ഫേസ്ബുക് പോസ്റ്റ് വർഗീയ സംഘർഷത്തിന് തുടക്കമിട്ടിരുന്നു.

ഇത് പോലും നീക്കം ചെയ്യാൻ ഫേസ്ബുക് തയാറായില്ല എന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ ഉദാഹരണമായി ചൂണ്ടി കാട്ടിയിരുന്നു. റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിനോട്‌ വിശദീകരണം തേടാൻ ഐ. ടി പാര്ലമെന്ററി സമിതി തീരുമാനിച്ചത്.

വർഗീയ സംഘർഷത്തിന് ഫേസ്ബുക്കും കൂട്ടു നിന്നു എന്ന ആരോപണമാണ് ഉയരുന്നത്. വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് പാർലമെന്ററി സമിതി തലവൻ ശശി തരൂർ അറിയിച്ചു.

വിദ്വേഷ സംഭാഷണങ്ങളും, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും നിരോധിക്കുന്നതാണ് നയമെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് വാർത്താക്കുറിപ്പ് പുറത്തു ഇറക്കി. നീതിയും കൃത്യതയും ഉറപ്പാക്കുമെന്നും ഫേസ്ബുക് ഔദ്യോഗിക വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here