രാജ്യത്തെ ആകെ കൊവിഡ് ബാധിതർ ഇരുപത്തിയാറര ലക്ഷമായി; കൊവിഡ് മരണം അരലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണം അരലക്ഷം കടന്നു. 50921 പേർ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം പേർ മഹാരാഷ്ട്രയിൽ മരിച്ചു. ആകെ കൊവിഡ് ബാധിതർ ഇരുപത്തിയാറര ലക്ഷമായി.

കൊവിഡ് കവർന്നെടുത്ത ജീവനുകളുടെ എണ്ണം അര ലക്ഷം കടന്നു. 50921 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 941 പേർ മരണത്തിന് കീഴടങ്ങി. 20,037 പേർ മരിച്ച മഹാരാഷ്ട്രയാണ് മരണമടഞ്ഞവരുടെ പട്ടികയിൽ മുന്നിലുള്ള സംസ്ഥാനം. തമിഴ്നാട്ടിൽ ആറായിരത്തിന് അടുത്തും, കർണാടകയിൽ നാലായിരത്തിന് അടുത്തും മരണങ്ങൾ സംഭവിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2647664 ആയി ഉയർന്നു.

16 ദിവസത്തിനുള്ളിൽ 10 ലക്ഷം രോഗികൾ. അതേ സമയം ചികിത്സയിൽ തുടരുന്നവർ 6, 76900 ആയി. 1919843 പേർ രോഗ വിമുക്തി നേടി. ലോകത്ത് ഏറ്റവും വേഗത്തിൽ രോഗ വ്യാപനം നടക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരമായി കുറഞ്ഞു.

ബ്രസീലിൽ ഇരുപത്തയ്യായിരം പേരായി. അതേ സമയം ഇന്ത്യയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ പുതിയ കണക്ക് പ്രകാരം രോഗികളുടെ പ്രതിദിന എണ്ണം 57, 982 ആണ്. നിലവിലെ രീതിയിൽ രോഗവ്യാപനം തുടർന്നാൽ ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ ഇന്ത്യയിൽ രോഗികളുടെ എണ്ണം നാല്പത് ലക്ഷം വരെ എത്താമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News