ബത്തേരിയിലും മാനന്തവാടിയിലും കോൺഗ്രസ‌്, ബിജെപി പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

മൂലങ്കാവിൽ കോൺഗ്രസ‌്, ബിജെപി പാർടികളുടെ സജീവ പ്രവർത്തകരായ 12 പേർ രാജിവച്ച‌് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. എർലോട്ടുകുന്നിലെ സനൂപ‌് മത്തായി, മനു ജോൺ, ഗോഡ‌് വിൻ, ഗൗതം, ജിബിൻ, അഭിജിത്ത‌്, വിഷ‌്ണു, നിജാസ‌്, ജോയി, ഷാജു, വിനോദ‌്, വട്ടുവാടിയിലെ സുരേഷ‌് ചെമ്പകപ്പുര എന്നിവരാണ‌് ഇരു പാർടികളിൽ നിന്നായി രാജിവച്ചത‌്. ഇവർക്ക‌് എർലോട്ടുകുന്നിൽ സ്വീകരണം നൽകി.

യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ജയപ്രകാശ‌്, സി കെ സഹദേവൻ, ഏരിയാ സെക്രട്ടറി ബേബി വർഗീസ‌്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ശോഭൻകുമാർ, ടി കെ ശ്രീജൻ, നൂൽപ്പുഴ ലോക്കൽ സെക്രട്ടറി സി എൻ രവി എന്നിവർ സംസാരിച്ചു. വി കെ ബോസ‌് സ്വാഗതവും നിർമല മാത്യു നന്ദിയും പറഞ്ഞു.

മാനന്തവാടി നഗരസഭയിലെ ഒഴക്കോടിയിൽ കോൺഗ്രസിൽ നിന്ന്‌ ഏഴ്‌ കുടുംബങ്ങൾ രാജിവെച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒഴക്കോടി മക്കിക്കൊല്ലി സജി വടക്കേടത്ത്പുത്തൻപുര ,സ്റ്റാനി തുണ്ടത്തിൽ, സുനിൽ തച്ചമ്പള്ളി ,ജോണി പാത്തിക്കുന്നേൽ ,ജോസഫ് അരഞ്ഞാണിയിൽ, ബിനു വഞ്ചിക്കൽ, ജോസഫ് പാട്ട പുരയിടത്തിൽ എന്നിവരുടെ കുടുംബങ്ങളടക്കം 18 പേരാണ്‌ സി പി ഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തിരുമാനിച്ചത്‌.

സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എ വി മാത്യു അധ്യക്ഷനായി.

എരിയ സെക്രട്ടറി കെ എം വർക്കി , എരിയ കമ്മിറ്റി അംഗങ്ങളായ പി ടി ബിജു, എം റെജിഷ്, അബ്ദുൾ ആസിഫ്, ലോക്കൽ സെക്രട്ടറി കെ ടി വിനു എന്നിവർ സംസാരിച്ചു. ഒഴക്കോടി ബ്രാഞ്ച് സെക്രട്ടറി സി പി ഗോപാലൻ സ്വാഗതവും സ്റ്റാനി തുണ്ടത്തിൽ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News