NJ നായർ എന്ന ജ്യോതിഷ് ചേട്ടൻ അന്തരിച്ചു എന്ന അവിശ്വസനീയമായ സങ്കട വാർത്തയാണ് ഇന്ന് പുലർച്ചെ അറിയുന്നത്.
കഴിഞ്ഞദിവസം കൈരളി ചാനൽ രാത്രി 8മണി മുതൽ 9.30വരെയുള്ള ശ്രീ ജോൺ ബ്രിട്ടാസ് നയിച്ച ചർച്ചയിൽ NJ നായർ, MLA സ്വരാജ്, കോൺഗ്രസ് നേതാവ് Dominic Presentation ഉം ഞാനും ആയിരുന്നു.
ഗൗരവം ഏറിയ Life mission ആണ് ചർച്ച വിഷയം. ചർച്ചയിൽ NJ നായരുടെ പുഞ്ചിരിയോടെയുള്ള സ്വതന്ത്ര നിരീക്ഷണം, ചർച്ച ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല.
ചർച്ച കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് പുറത്തിറങ്ങിയത്. ഒരു പക്ഷെ ഇതായിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ചാനൽ ചർച്ചയും. അവിടെ കുറെ നേരം ഞങ്ങൾ സംസാരിച്ചു നിന്നു, എന്നിട്ടാണ് പിരിഞ്ഞത്..
ഇനി കാണാൻ കഴിയില്ലല്ലോ…സ്നേഹബന്ധത്തിന്റെ ഉടമയാണ്… പ്രിയ ജ്യോതിഷ് ചേട്ടന് പ്രണാമം

Get real time update about this post categories directly on your device, subscribe now.