നീറ്റ്, ജെ. ഇ. ഇ പരീക്ഷ നടത്തിപ്പുകൾക്ക് മാറ്റമില്ല. നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബറിൽ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. കോവിഡ് വ്യാപനം നടക്കുന്നതിനാൽ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ആവിശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടി വയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയ്ക്ക് വിപത്തെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കോവിഡിനൊപ്പം ജീവിക്കേണ്ട സമയമാണ്, അതിനാൽ പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന പരാമർശത്തോടെയാണ് സുപ്രീം കോടതി നീറ്റ്, ജെ. ഇ. ഇ പരീക്ഷകൾക്ക് അനുമതി നൽകിയത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബർ മാസം തന്നെ പരീക്ഷകൾ നടത്താം.
കൊവിഡ് രൂക്ഷമാകുന്നതിനാൽ പരീക്ഷ എഴുതാൻ എത്തുന്നവരുടെ ആരോഗ്യം ആശങ്കയിലാണ് എന്ന് ചൂണ്ടി കാട്ടി 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജികളെല്ലാം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നടന്നില്ലെങ്കിൽ രാജ്യത്തിനു വലിയ നഷ്ട്ടം ഉണ്ടാകും, വിദ്യാർത്ഥികൾക്ക് അക്കാഡമിക് വർഷം നഷ്ട്ടമാകുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.
വലിയ വിപത്താകും വിദ്യാർത്ഥികളുടെ ഭാവിയിൽ ഉണ്ടാവുക. ആവിശ്യമായ മുൻകരുതലുകൾ എടുത്താണ് പരീക്ഷ നടത്തുന്നത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
കോവിഡ് വാക്സിൻ കണ്ടെത്തുന്നത് വരെ പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഹര്ജിക്കാര്ക്ക് വേണ്ടി അഭിഭാഷകൻ ആവശ്യപെട്ടു. പക്ഷെ ഇതിൽ ഇടപെടാൻ കോടതി തയാറായില്ല.
മരുന്ന് വിപണിയിലെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വിദഗ്ദ്ധ നിർദേശപ്രകാരം അധികാരികൾ തീരുമാനിക്കേണ്ടതാണ് എന്നും കോടതി പറഞ്ഞു.
സെപ്റ്റംബർ 1 മുതൽ 6 വരെ ഓൺലൈൻ ആയി ജെ. ഇ. ഇ പരീക്ഷകൾ നടക്കും. രാജ്യത്തെ 161 കേന്ദ്രങ്ങളിലായി സെപ്റ്റംബർ 13 ന് നീറ്റ് പരീക്ഷയും നടക്കും.

Get real time update about this post categories directly on your device, subscribe now.