ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം; അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുഹൃത്ത് റാഫി

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുഹൃത്ത് റാഫി . മറ്റൊരു ആവശ്യത്തിനായി റാഫി സ്റ്റേഷനിലെത്തിയപ്പോ‍ഴാണ് അന്‍സാരിയെ കണ്ടത്.

അന്‍സാരിയില്‍ പോലീസ് മര്‍ദ്ദിച്ചതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു അതേസമയം സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിയില്‍ ക‍ഴിഞ്ഞ ദിവസമാണ് മോഷണക്കേസില്‍ പിടക്കപ്പെട്ട അന്‍സാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്‍സാരിയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും. മൂത്രമൊ‍ഴിക്കാനെന്നു പറഞ്ഞാണ് റാഫി ശുചിമുറിയിലേക്ക് പോയതെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. അവിടെവച്ച് അന്‍സാരിയെ കാണുകയായിരുന്നു. പോലീസ് മര്‍ദ്ദിച്ചതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

അന്‍സാരിയുടെ പേരില്‍ ലഹരി ഉപയോഗമടക്കമുള്ള കേസുകളുണ്ട്. അതേസമയം സംഭവത്തിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

എ.സി സുല്‍ഫീക്കറിനാണ് അന്വേഷണ ചുമതല. പോസ്റ്റ് മോര്‍ട്ടം റിസള്‍ട്ട് വന്നതിനു ശേഷമായിരിക്കും വിശദമായ അന്വേഷണം നടക്കുക. സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിലവില്‍ അന്‍സാരിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് ടെസ്റ്റിനു ശേഷമായിരിക്കും പോസ്റ്റ് മോര്‍ട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News