കേരള നിയമസഭയുടെ സഭ ടിവി പ്രവര്‍ത്തനമാരംഭിച്ചു; ലോകസഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു

കേരള നിയമസഭയുടെ സഭ ടിവി പ്രവര്‍ത്തനമാരംഭിച്ചു. ലോകസഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി മുഖ്യ പ്രഭാഷണം നടത്തി.

വ്യത്യസ്മായ നാല് പരിപാടികളാണ് ദൃശ്യ മാധ്യമങ്ങളിലൂടെ ആദ്യ ഘട്ടത്തില്‍ സഭാ ടി.വി സംപ്രേഷണം ചെയ്യുക. ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ ടി.വി വികസിപ്പിക്കാനാണ് പദ്ധതി.

പൊതുജനങ്ങ‍ള്‍ക്ക് സഭയുടെ നാനാവശങ്ങളെ പറ്റിയറിയാന്‍ സഹായിക്കുന്നതാണ് സഭാ ടി.വി. ഒരോ നിയമവും നിയമസഭയിലെ വിവിധ തരത്തിലുള്ള സംവാദങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ട്. ഈ നിയമനിര്‍മാണ രീതി ജനങ്ങളിലേക്കെത്തുകയാണ് സഭാ ടിവിയിലൂടെ.

നിയമനിർമ്മാണ സഭയ്ക്ക് ജനങ്ങളുമായുള്ള ദൂരം സഭാ ടി.വിയിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് ലോകസഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.

ഉദ്ഘാടന ദൃശ്യങ്ങള്‍ ഇവിടെ കാണാം

ചാനലുകളുടെ രംഗത്ത് ആരോഗ്യകരമായ മാറ്റം സഭാ ടി.വിയിലൂടെ ഉണ്ടാക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനങ്ങളിലേക്ക് നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന നാല് പരിപാടികളാണ് ആദ്യഘട്ടത്തില്‍ സഭാ ടിവി അവതരിപ്പിക്കുന്നത്. സഭയിലെ സമൂഹ ഇടപെടലുകള്‍ വ്യക്തമാക്കുന്ന സഭയും സമൂഹവും.

നിയമ രൂപീകരണ വേളയിലെ ഒരോ ജനപ്രതിനിധികളുടേയും അനുഭവങ്ങള്‍ പറയുന്ന കേരള ഡയലോഗ്. രാഷ്ട്രീയ രംഗത്തെയും സാമൂഹിക രംഗത്തെയും പ്രമുഖരുമായി നിയമസഭ നടത്തുന്ന സംവാദങ്ങള്‍ അവതരിപ്പിക്കുന്ന സെന്‍ട്രല്‍ ഹാള്‍.

നിയമസഭാ മണ്ഡലങ്ങളിലെ വികസനങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടവതരിപ്പിക്കുന്ന നാട്ടുവ‍ഴി എന്നിവയാണ് ആദ്യഘട്ടപരിപാടികള്‍. ഭാവിയില്‍ ഒ.ടി.ടി പ്ലാറ്റ് ഫോമിലുടെ സഭാടിവി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News