കൊല്ലം ഡിസിസി, സിഎം സ്റ്റീഫന്‍ സ്മാരകോദ്ഘാടനത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് പ്രതാപവര്‍മ തമ്പാന് അവഗണന

കൊല്ലം ഡിസിസിയുടെ സി.എം.സ്റ്റീഫൻ സ്മാരക മന്ദിരോത്ഘാടന വേദിയിൽ മുൻ ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാന് ഇരിപ്പിടം നിഷേധിച്ചു.

ഇതേ കെട്ടിടത്തിന് അസ്തിവാരമിട്ട് ഉത്ഘാടനം നിർവ്വഹിച്ചത് പ്രതാപവർമ്മ തമ്പാൻ ഡിസിസി പ്രസിഡന്റായിരിക്കെ.ഉത്ഘാടനം നടക്കുമ്പോൾ പ്രതാപവർമ്മ തമ്പാൻ ഹാളിന്റ പുറകിൽ കാഴ്ചകാരനായി ഇരുന്നു പ്രതിഷേധിച്ചു.

അക്ഷരാർത്ഥത്തിൽ കൊല്ലം ഡിസിസിയുടെ പക്കലുള്ള മാൺട്രേക്കാണ് സി.എം.സ്റ്റീഫൻ, ആർ.ശങ്കർ സ്മാരക മന്ദിരം.കെട്ടിടത്തിന് ശില പാകിയ നാൾമുതൽ തുടങിയ വിവാദം മൂന്ന് പതിറ്റാണ്ടുകൾക്കിപ്രവും വിടാതെ പിന്തുടരുന്നു.

കെട്ടിടത്തിന്റെ രണ്ടാം ഉത്ഘ‌ടന ചടങിൽ ഈ കെട്ടിടത്തിന്റെ ആദ്യ ഉത്ഘാടകനും അക്കാലത്തെ ഡിസിസി പ്രസിഡന്റുമായിരുന്ന പ്രതാപവർമ്മതമ്പാനെ ബിന്ദുകൃഷ്ണ പേരിന് ക്ഷണിച്ചെന്നു വരുത്തുകയായിരുന്നു.
കെട്ടിടത്തിന്റെ മുക്കാൽ ശതമ‌നം നിർമ്മാണം പൂർത്തീകരിച്ച് ആർ.ശങ്കറിന്റെ പേര് കൂടി ചേർത്ത പ്രതാപവർമ്മ തമ്പാന് വേദിയിൽ ഇരിപ്പിടം നിഷേധിച്ചതാണ് പുതിയ വിവാദം.

പരാതി അറിയിക്കാതെ ഹാളിനു പുറകിൽ കസേരയിൽ കാഴ്ചകാരനായി ഇരുന്നായിരുന്നു തമ്പാന്റെ പ്രതിഷേധം. ഒരേ കെട്ടിടം രണ്ടാം തവണ ഉത്ഘാടനം ചെയ്ത വേദിയിൽ കോൺഗ്രസിലെ മൂന്ന് ഗ്രൂപിൽപ്പട്ട ഉമ്മൻ ചാണ്ടിയും,
രമേഷ്ചെന്നിതലയും, മുല്ലപ്പള്ളി രാമചന്ദ്രനും വാചക കസർത്ത് നടത്തുമ്പോൾ എ ഗ്രൂപ്പ് കാരനായ പ്രതാപവർമ്മതമ്പാൻ നിർവികാര ശ്രോതാവായി ഇരുന്നു.

നേതാക്കളുടെ പ്രസംഗ മത്സരം തീരുംമുമ്പെ തമ്പാൻ താൻ പാകിയ ശിലാഫലകത്തിൽ ഒന്നു കൂടി നോക്കിയ ശേഷം സ്ഥലം വിട്ടു.

മാധ്യമ പ്രവർത്തകർ പോയി കഴിഞ്ഞപ്പോൾ പ്രസംഗിച്ച രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിനെ 14 ജില്ലയിലും കുഴികുത്തി മൂടാൻ പിണറായി വേണ്ടെന്നും അതു കോൺഗ്രസ് കാർ തന്നെ ചെയ്തുകൊള്ളുമെന്നും ഇതേ ഡിസിസി മുമ്പിൽ വെച്ച് തനിക്കു നേരെ കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞ ചീമുട്ട സംഭവത്തെ സ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News