തൃശൂരില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ബിജെപിയില്‍നിന്നുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനെത്തിയ 35- പേര്‍ക്ക് സ്വീകരണം നല്‍കി. ബിജെപി സിപിഐ തുടങ്ങിയ പാര്‍ടികളില്‍നിന്ന് രാജിവച്ചവര്‍ക്കാണ് സിപിഐ എം നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കിയത്.

യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന്‍ അധ്യക്ഷനായി.സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രവര്‍ത്തകരെ സ്വീകരിച്ചു.

35 കുടുംബങ്ങളാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയും കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം പി രാജന്‍, ബിജെപി ചേര്‍പ്പ് മുന്‍ മണ്ഡലം സെക്രട്ടറി പി കെ ബാബു, സിപിഐ കൂര്‍ക്കഞ്ചേരി മുന്‍ ലോക്കല്‍ സെക്രട്ടറി ശിവദാസ് മങ്കുഴി, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഐ ഒല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗവുമായ രാജന്‍ പാറമേല്‍ തുടങ്ങിയവരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജന്‍ സംസാരിച്ചു. സിപിഐ എം തൃശൂര്‍ ടൗണ്‍ ഏരിയ സെക്രട്ടറി കെ രവീന്ദ്രന്‍ സ്വാഗതവും സിപിഐ എം കൂര്‍ക്കഞ്ചേരി ലോക്കല്‍ സെക്രട്ടറി ഇ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here