പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചു; ഇനി വ്യാജവാര്‍ത്തകള്‍ കയ്യോടെ തുറന്നുകാട്ടാം

തിരുവനന്തപുരം: വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വര്‍ദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും അത്തരം വ്യാജ വാര്‍ത്തകള്‍ ധാരാളമായി വരുന്നുണ്ട്.

അതിലെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ ആരംഭിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. +91 – 9496003234 എന്ന നമ്പറില്‍ വാട്സപ്പ് സന്ദേശമായി വ്യാജ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News