മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു. പന്ത്രണ്ടാം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇതു വരെ 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്.
ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ മണ്ണ് പൂർണമായും മാറ്റിയും സമീപത്തെ പുഴ കേന്ദ്രീകരിച്ചുമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പ്രദേശവാസികളുടെയും ആദിവാസികളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്.
കൂടാതെ പൊലീസിൻ്റെ ഡോഗ് സ്ക്വാഡും പെട്ടി മുടിയിലെ വളർത്തു നായ്ക്കളെയും ഉൾപ്പെടുത്തിയാണ് തെരച്ചിൽ. ഇന്നലെ മഴയും മഞ്ഞും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയായിരുന്നു.

Get real time update about this post categories directly on your device, subscribe now.