ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്ത താൽപര്യം നടപ്പിലാക്കാന്‍ ചിലരുടെ ശ്രമം; നിമയപരമായി നേരിടാനുറച്ച് ഡയറക്ടർ ഡോ. ആശാ കിഷോര്‍

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്ത താൽപര്യം നടപ്പിലാക്കാനേ ചിലരുടെ ശ്രമം. അതിന്‍റെ ഭാഗമാണോ ഡയറക്ടർ ഡോ. ആശാ കിഷോറിനെതിരായ നീക്കങ്ങൾ. ഇതാണ് കൈരളി ന്യൂസ് അന്വേഷിക്കുന്നത്.

തനിക്കെതിരായ നീക്കങ്ങൾ നിമയപരമായി നേരിട്ട് മുന്നോട്ട് പോകാൻ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്‍റെ തീരുമാനം.

ഡയറക്ടർ പദവിയിലെ പുനർ നിയമനം സ്റ്റേ ചെയ്ത, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ആശാ കിഷോർ വീണ്ടും ചുമതലയേറ്റിരുന്നു. ആശുപത്രിക്കുള്ളിലുള്ള ഒരു വിഭാഗത്തിന്‍റെ രാഷ്ട്രീയ ഇടപെടൽ, കേന്ദ്ര സ്വാധീനം ഉപയോഗിച്ച് നിക്ഷിപ്ത താൽപര്യം നടപ്പിലാക്കാനാണെന്നാണ് തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്.

ശ്രീ ചിത്ര മെഡിക്കൽ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ മേയ് 12ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡി ഡോ.ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാമെന്ന തീരുമാനമെടുക്കുന്നു. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെയാണ് കാലാവധി. തുടർന്ന് ജൂണിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന് ആശാ കിഷോർ കത്തയക്കുന്നു.

തന്‍റെ പുനർനിയമനത്തിൽ പിന്തുണന തേടിയും തനിക്കെതിരായി ആശുപത്രിക്കുള്ളിൽ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളെ കുറിക്കും കത്തിൽ പരാമർശിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിലും ഗവേർണിംഗ് ബോഡിയിലും അംഗമായ കേന്ദ്ര ഡെപ്യൂട്ടെഷനിലെത്തിയ സോഷ്യൽ സയറ്റിസ്റ്റ്, മുൻ ഡയറക്ടർ എന്നിവരുടെ പ്രതികാര പൂർവ്വമായ ഇടപെടലും കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ മറുപടിയുണ്ടായില്ല.

എന്നാല്‍ ലഭിച്ചതാകട്ടെ, ഡയറക്ടറുടെ കാലാവധി നീട്ടീയതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞതും.

ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. ആശാ കിഷോർ ഡയറക്ടറായി തുടരുമെന്ന ഉത്തരവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു. തുടർന്ന് ആശാ കിഷോർ ഹൈക്കോടതിയെ സമീപിച്ചു.

ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ആശാ കിഷോർ വീണ്ടും ചുമതലയേറ്റത്. ആശുപത്രിയുടെ കാലാകാലങ്ങളായുള്ള പ്രവർത്തന രീതി ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനനുസരിച്ച് ഡയറക്ടറെ നിയമിക്കുക എന്നതാണ്.

പ്രവർത്തന മികവ് പോലും അംഗീകരിക്കാതെ ആ തീരുമാനത്തെ കാറ്റിൽ പറത്താനാണ് കേന്ദ്ര ഭരണത്തിന്‍റെ സ്വാധിനമുപയോഗിച്ച് ഒരു വിഭാഗം ശ്രമിച്ചത്. എന്നാൽ ഇവയെല്ലാം നിയമപരമായി നേരിട്ട് മുന്നോട്ട് പോകുകയെന്നതാണ് ഡയറക്ടർ ആശാ കിഷോറിന്‍റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News