രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക് അടുത്തു. മരണം അമ്പത്തിരണ്ടായിരത്തോടടുത്തു. ഞായറാഴ്‌ചയും ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും മരണവും ഇന്ത്യയിലാണ്‌. 24 മണിക്കൂറിനിടെ 57,981 രോഗികളും 941 മരണവും. 57,584 പേർ രോഗമുക്തരായി.

അതേസമയം രാജ്യത്ത്‌ പരിശോധനകളുടെ എണ്ണം വീണ്ടും കുറഞ്ഞു. വെള്ളിയാഴ്‌ച 8.7 ലക്ഷം പരിശോധന നടന്നപ്പോൾ ഞായറാഴ്‌ച 7.31 ലക്ഷമായി കുറഞ്ഞു. ശനിയാഴ്‌ചയും പരിശോധന ഏഴര ലക്ഷത്തിൽ താഴെയായിരുന്നു. ആകെ പരിശോധന മൂന്നുകോടിയിലേറെയായി.

രോഗമുക്തിനിരക്ക്‌ 72 ശതമാനത്തിലെത്തി. 19.19 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. 6.77 ലക്ഷം പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. രാജ്യത്ത്‌ കൊവിഡ് മരണനിരക്ക്‌ 1.92 ശതമാനമാണ്‌. കേരളത്തിൽ 0.35 ശതമാനം. ഗുജറാത്തിൽ 3.54 ശതമാനവും മഹാരാഷ്ട്രയിൽ 3.36 ശതമാനവുമാണ്‌.

ഡൽഹിയിൽ 2.75 ശതമാനം. രാജ്യത്ത്‌ രോഗസ്ഥിരീകരണ നിരക്ക്‌ ജൂലൈ 17ന്‌ 7.5 ശതമാനമായിരുന്നത്‌ ആഗസ്‌ത്‌ 16ന്‌ 8.81 ശതമാനമായി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News