കാസർകോട് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് (32) ആണ് മരിച്ചത്. നായ്കാപ്പിൽ ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഹരീഷിന് ഇന്നലെ രാത്രിയാണ് കുത്തേറ്റത്. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് സംഭവം.

മുറിവുകളോടെ വീണു കിടക്കുകയായിരുന്ന ഹരീഷിനെ കണ്ട നാട്ടുകാരാണ് കുമ്പള പോലീസിൽ വിവരമറിയിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തലയ്ക്ക് പിറകിലും നെറ്റിയിലും നെഞ്ചിലുമാണ് ഹരീഷിന് കുത്തേറ്റത്. വ്യക്തിപരമായ വിഷയങ്ങളായിരിക്കാം സംഭവത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കുത്തിയതാരെന്ന് വ്യക്തമല്ല. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News