ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് ഇതുവരെയായി 7,76,856 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 62,037 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്. അതേസമയം 1,47,75,275 പേര്‍ രോഗമുക്തരായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ലോകത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 56,11,631 ആയി. 40,216 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രേഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 561 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 1,73,710 ആയി.

രോഗബാധിതരുടെ പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 33,63,235 ആയി. 23,038 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 1,08,654 ആയി ഉയര്‍ന്നു. അതേസമയം മൂന്നാമതുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,701,604 ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News