
ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതിയുമായി അയല്‍വാസി കൂടിയായ യുവതി രംഗത്ത്. ദ്വാരഹാത് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പീഡന പരാതി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി മസൂറി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നേപ്പാള്‍ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളില്‍ വച്ച് എംഎൽഎ തന്നെ ലെെംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇയാളുടെ വീടിന് അടുത്താണ് താന്‍ താമസിച്ചിരുന്നതെന്നും ഈ പരിചയം മുതലാക്കിയാണ് എംഎല്‍എ അടുത്തതെന്നും യുവതി ആരോപിക്കുന്നു.
പിന്നീട് യുവതി ഗര്‍ഭിണിയായപ്പോള്‍ ഇവര്‍ എംഎല്‍എയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും സംരക്ഷിക്കാം എന്ന് എംഎല്‍എ വാക്ക് നല്‍കുകയും ചെയ്തിരുന്നു.
ഗര്‍ഭിണിയായിരിക്കെ ഡെറാഡൂണിലെ ആശുപത്രിയില്‍ എംഎല്‍എ പരിശോധനയ്ക്ക് തന്റെ കൂടെ വന്നുവെന്നും ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് എംഎല്‍എയാണ് എന്ന് ബോധ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. മെയ് 18നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുവതിക്ക് എതിരെ എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്കി. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്. ഡെറഡൂണിലെ നെഹ്റു കോളനി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയെന്നാണ് സൂചന.
അതേസമയം യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here