കരിപ്പൂര്‍ അപകടം: രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൂടി കൊവിഡ്; വേങ്ങരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഏഴു ജീവനക്കാര്‍ക്കും രോഗം

മലപ്പുറം: കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.

കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേര്‍ക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് 6, കൊണ്ടോട്ടി മേഖലയില്‍ നിന്ന് 4 വീതവുമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കരിപ്പൂരില്‍ രക്ഷ പ്രവര്‍ത്തനം നടത്തിയ മൂന്നുപേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഈ മാസം 7 മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലികമായി അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News