
കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ വീണ്ടും പാർട്ടിക്കുള്ളിൽ പടയൊരുക്കം. നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം 100 പേർ പാർട്ടി അധ്യക്ഷയ്ക്ക് കത്തു അയച്ചെന്നു കോൺഗ്രസിൽ നിന്നും പുറത്തു ആക്കപ്പെട്ട സഞ്ജയ് ജായുടെ വെളിപ്പെടുത്തൽ. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ആവിശ്യം.
സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തെ പിന്തുണച്ചത് വഴി കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്നും പുറത്തു ആക്കപ്പെട്ട നേതാവാണ് സഞ്ജയ് ജാ.
അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് പാർട്ടിക്കുളിലെ തർക്കം പുറത്തു കൊണ്ട് വന്നിരിക്കുന്നത്. കോൺഗ്രസിന് പുതിയ നേതൃത്വം വേണമെന്ന് ആവിശ്യപ്പെട്ട് എം. എൽ. എ മാർ, എം. പി മാർ തുടങ്ങി 100 ഓളം പ്രമുഖ നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്ത് അയച്ചുവെന്ന് സഞ്ജയ് ജാ വ്യക്തമാക്കി.
കോൺഗ്രസ് ഉന്നത അധികാരസമിതിയായ പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യവുമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സഞ്ജയ് ജാ യുടെ വെളിപ്പെടുത്തലിനെതിരെ കോൺഗ്രസ് വക്താവ് സുർജേവാല പ്രതികരിച്ചു.
ഫേസ്ബുക്ക്-ബിജെപി ബന്ധത്തെ ക്കുറിച്ചുള്ള വാർത്തകൾ മറയ്ക്കാനാണ് സഞ്ജയ് ജാ യുടെ ശ്രമം എന്നാണ് സുർജേവാലയുടെ വിമർശനം.അതേ സമയം സഞ്ജയ് ഉയർത്തിയ നേതൃത്വം പ്രശനം നേരത്തെ തന്നെ കോൺഗ്രസിനുള്ളിൽ സജീവമാണ്.
നിലവിൽ കോൺഗ്രസിനു ഒരു സ്ഥിര പ്രസിഡന്റ് ഇല്ല.രാഹുൽ ഗാന്ധി രാജി വച്ചതിനു ശേഷം താത്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വർഷം കഴിഞ്ഞു. പുതിയ പ്രസിഡന്റനിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശശി തരൂർ, സന്ദീപ് ദീക്ഷിത് തുടങ്ങിയ മുതിർന്ന നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here