അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊവിഡ് സ്ഥിരീകരിച്ച അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here