കരുതലായി യുവത; കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വീടിന്‍റെ താക്കോല്‍ കൈമാറി

ഇരിട്ടിയിൽ നടന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് കമ്മിറ്റി രാജ്യാന്തര വോളി താരം അനഘക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്‌ റിയാസ് കൈമാറി.

ജില്ല സമ്മേളനത്തിന്റെ ഭാഗമായി വീടുകളിൽ ഹുണ്ടിക ബോക്സ്‌ സ്ഥാപിച്ചാണ് ഭൂരിഭാഗം പണവും കണ്ടെത്തിയത്. വിവിധ സ്ഥാപനങ്ങളും, വ്യക്തികളും ഭവന നിര്‍മാണത്തിന് സഹായം നൽകി. യുവജനങ്ങളുടെ അധ്വാനവും ചേര്‍ന്ന് മറ്റൊരു മാതൃകയാണ് ഡിവൈഎഫ്ഐ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റുമായ വി കെ സനോജ്,

ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ് മനു തോമസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, സംസ്ഥാന കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ കെ. വി സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം ജി ഷണ്മുഖൻ, dyfi ബ്ലോക്ക് പ്രസിഡന്റ് സിദ്ധാർഥ് ദാസ്, കെ എ ദാസൻ തുടങ്ങിയവർ പങ്കെടുത്തു. Dyfi മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ പരിപാടിക്ക് നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News