മകന്‍റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന കുടുംബത്തെ ചേർത്ത് പിടിച്ച് പിഗ് ഫാർമേഴ്സ് അസോസിയേഷൻ

മകന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന കുടുംബത്തെ ചേർത്ത് പിടിച്ച് പിഗ് ഫാർമേഴ്സ് അസോസിയേഷൻ.
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ അരിങ്കലിലെ പന്നി കർഷകനായ ഓലിക്കൽ ബെന്നി മാത്യുവിന് പിഗ് ഫാർമേർസ് അസോസിയേഷൻ (PFA) സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ധനസഹായം സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി ബെന്നിയുടെ ഭാര്യ ബെസ്സി ബെന്നിക്ക് കൈമാറി.

രണ്ടു ലക്ഷത്തി പതിമൂവായിരം (2,13,000)രൂപയാണ് സംസ്ഥാനത്തെ പന്നികർഷകരായ അംഗങ്ങളിൽ നിന്നും സ്വരൂപിച്ചത് .

സഹോദരൻ ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി മരണപ്പെട്ട ആൻ മേരിയുടെ പിതാവിന്റെ ചികിൽസയ്ക്കു വേണ്ടിയും അവരുടെ കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയാണ് തുക സമാഹരിച്ച് നൽകിയത്.

ബെന്നിയും കുടുംബവും ആശുപത്രിയിൽ ആയതോടെയാണ് കർഷകന്റെ ചികിൽസാ ചെലവിനും ഉപജീവന മാർഗ്ഗമായ മിണ്ടാപ്രാണികളായ പന്നികൾക്കുള്ള തീറ്റയും പരിചരണവുമാണ് അസ്സോസിയേഷൻ ഏറ്റെടുത്തത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബെന്നി ഇപ്പോഴും ചികിൽസയിലാണ്.

ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ പ്രസിഡന്റ് തങ്കരാജ് മാണിക്കോത്ത്, സെക്രട്ടറി കെ.ജെ. ബിനോയ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ മിനി ബെന്നി , സി.കെ.സജിത, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് മാത്യു,സനിൽസേവ്യർ, സിബിവാണിശേരി, വി.കെ.ഗിരിഷ്, മാത്യുക്കുട്ടി പാറേൽ, കുഞ്ഞികൃഷ്ണൻ കരിന്തളം, ജോൺസൻ അടുക്കം, ഭഗീരഥൻ ചീമേനി ,ജോർജ് ബങ്കളം എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here