തന്‍റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പത്മശ്രീ ജേതാവും ആര്‍ക്കിടെക്റ്റുമായ ജി ശങ്കര്‍

തന്‍റെ വാക്കുകള്‍ ചിലമാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പത്മശ്രീ ജേതാവും ആര്‍ക്കിടെക്റ്റുമായ ജി. ശങ്കര്‍. തന്‍റെ ഫെയിസ് ബുക്ക് ലൈവിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി മാറ്റി രാഷ്ട്രീയ പ്രചാരണം നടത്തുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്ന സര്‍ക്കാരാണ് ഇപ്പോ‍ഴുള്ളതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

പത്മശ്രീ ജേതാവും ആര്‍ക്കിടെക്റ്റുമായ ജി.ശങ്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ച്ച ലൈവിനെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ലൈവിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് സര്‍ക്കാരിനെതിരെ താന്‍ പറഞ്ഞതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്ന് ജി.ശങ്കര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്.

ചില ഉദ്യോഗസ്ഥര്‍ ബില്ലു മാറുന്നതിനു മറ്റും കാലതമാസം വരുത്തുന്നുണ്ടെന്നാണ് പറഞ്ഞത്. ചിലമാധ്യമങ്ങള്‍ രാഷ്ട്രീയ ലക്ഷത്യോടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രസക്ത ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് വാര്‍ത്ത നല്‍കിയതെന്ന് ഫെയിസ് ബുക്ക് ലൈവ് പൂര്‍ണമായി കണ്ടാല്‍ മനസിലാകും. സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞിട്ടുണ്ട്

എന്നാല്‍ ഈ ഭാഗങ്ങള്‍ വാര്‍ത്തകളില്‍ നിന്നും ഒ‍ഴിവാക്കി തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഇതിനു പിന്നില്‍ ചില മാധ്യമങ്ങളുടെ അജണ്ടയുണ്ടെന്നും ജി.ശങ്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News