കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ വായ്പാ സഹായ പദ്ധതി. 455 കോടിരൂപയുടെ പദ്ധതി പ്രഖ്യാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
കോവിഡ് 19 കാരണം സംസ്ഥാനത്ത് ടൂറിസം വ്യവസായ മേഖലയില്‍ ഇരുപത്തി അയ്യായിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. എന്നാല്‍ ടൂറിസം മേഖലയെ തിരിച്ച് പിടിക്കനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പദ്ധതികളാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഒന്ന് വിവിധ ബങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതിയാണ്. ഇതില്‍ ഒരു വര്‍ഷത്തിന്റെ പലിശയുടെ 50 ശതമാനം സബ്‌സിഡിയായി നല്‍കും.
കേരളാ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ടൂറിസം സംരംഭങ്ങള്‍ ഉള്ളവര്‍ക്ക് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്ന നിലയിലാണ് ഈ വായ്പകള്‍ അനുവദിക്കുന്നത്. ഈ മേഖലയില്‍ പ്രതിസന്ധികാരണം ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും ഈ പദ്ധതി പ്രഖ്യാപനം ഉപകാരപെടും.

Get real time update about this post categories directly on your device, subscribe now.