കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കികൊണ്ട് വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വൻതോതിലുള്ള ഫീസാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നത്.
കോവിഡ് 19ൻ്റെ വ്യാപനം സമാന്യം വരുന്ന ജനതയ്ക്കുമേൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന അസാധാരണമായ സാഹചര്യമാണ് ഇപ്പോൾനിലനിൽക്കുന്നത്. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനകം ആശങ്കയോടെ ഈ പ്രശ്നമുയർത്തി എസ്.എഫ്.ഐ യെ സമീപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സന്ദർഭമായിട്ടുപോലും ലാബ്, ഹോസ്റ്റൽ, ലൈബ്രറി എന്നീ ഭൗതിക സൗകര്യങ്ങൾക്കായി ഭീമമായ തുക നിർബന്ധിതമായി ഈടാക്കുന്ന സ്ഥിതിയും പലയിടങ്ങളിൽ നിന്നായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഫീസടക്കുന്നതിനായി മതിയായ സാവകാശം നൽകാത്ത രീതിയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ഫീസടക്കാൻ സാധിക്കാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാതെ പുറത്താക്കുകയും രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്ന പ്രാകൃത നടപടികൾ മനുഷത്വ രഹിതമായി സ്വീകരിക്കാൻ പോലും മാനേജ്മെൻ്റുകൾ ഇപ്പോൾ തയ്യാറാകുന്നു.
ഇവയെല്ലാം രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും വലിയ മാനസിക സമ്മർദ്ദം തീർക്കുകയാണ്.
ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെയും ഗവർമെൻ്റും ഉൾപ്പെടെയുള്ള സാധ്യമായ സംവിധാനങ്ങള സമീപിച്ച് മുന്നോട്ട് പോവാനാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
വിദ്യാർത്ഥി വിരുദ്ധമായനിലയിൽ ഇടപെടാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമെങ്കിൽ ശക്തമായ സമരമേറ്റെടുക്കുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.