കൊവിഡ്‌ പ്രതിരോധത്തിന് നൂതന ആശയവുമായി തിരുവനന്തപുരം റൂറൽ പൊലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധം പൊതു ജനപങ്കാളിത്തത്തോട് കൂടി എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ പോലീസ് സാമൂഹ്യ മാധ്യമം വഴി വെബിനാർ സംഘടിപ്പിച്ചു.

കേരള സഹകരണ ടൂറിസം ദേവസ്വം മന്ത്രി ശ്രീ.കടകംപ്പള്ളി സുരേന്ദ്രൻ, ലോക്‌സഭാംഗം ശ്രീ.ശശി തരൂർ എം.പി ,ജില്ലാ കളക്ടർ ഡോ:നവജ്യോത് ഖോസ ഐ.എ.എസ് ,തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാർ ഐ.പി.എസ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ്, സൈക്കോളജിസ്റ്റ് സോണിയാ നിഖിൽ, തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ ,ജില്ലയിലെ മുനിസിപ്പൽ ചെയർമാൻമാർ , പൊതു പ്രവർത്തകർ മാധ്യമ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് ഇത്തരത്തിൽ ഒരു പൊതുജന പങ്കാളിത്തത്തോട് കൂടി ചർച്ച സഘടിപ്പിടിച്ചത്.

കോവിഡ് തലസ്ഥാന ജില്ലയെ ഉൾപ്പെടെ സംസ്ഥാനത്തെ പിടിച്ച് കുലുക്കയാണെന്നും ,എല്ലാവരുടെയും കൂട്ടായ പ്രവർത്തനം തുടക്കത്തിൽ ഈ മഹാമരിക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കോവിഡ് വലിയ വിഷമല്ലെന്നുള്ള തോന്നലാണ് ഇപ്പോഴുള്ള ഈ ഘട്ടത്തിലെത്താൻ കാരണമായതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി ശ്രീ.കടകംപ്പള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടത്തിലെ മാതൃക വീണ്ടും നമ്മൾ ഉയർത്തി പിടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ തുടക്കത്തിൽ കേരളത്തെ ലോകം മുഴുവൻ ചൂണ്ടിക്കാണിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ പ്രവത്തനം പ്രശംസാവഹമായിരുന്നുവെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ലോക്‌സഭാംഗം ശ്രീ. ശശിതരൂർ എം. പി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ, പോലീസ് – മാധ്യമ പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ ജില്ലയിൽ നടപ്പിലാക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും, ഓണത്തിന് മുൻപ് നടപ്പിലാക്കേണ്ട പ്രവത്തനങ്ങളെക്കുറിച്ചും ജനപ്രതിനിധികളുമായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാർ ഐ.പി.എസ് ചർച്ച നടത്തി. ജില്ലയിൽ കോവിഡ് പ്രതിരോധത്തിനെതിരെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെപ്പറ്റിയും വരും നാളുകളിൽ ഈ മഹാമാരിയെ പിടിച്ച് കെട്ടുന്നതിനുള്ള നടപടികളെക്കുറിച്ചും റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.അശോകൻ ഐ.പി.എസ് വിശദീകരിച്ചു. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോൾ ബന്ധപ്പെടുന്നവർക്ക് കോവിഡ് ഉണ്ടെന്നുള്ള തരത്തിലുള്ള മുൻകരുതലുകൾ നാം കൈക്കൊള്ളേണ്ടതാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു അഭിപ്രായപ്പെട്ടു. മാസ്ക് കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൈക്കോളജിസ്റ്റ് സോണിയാ നിഖിൽ വിശദീകരിച്ചു.

കോവിഡ് മഹാമാരിക്കെതിരെ പൊതുജന പങ്കാളിത്തത്തോട് കൂടിയുള്ള നിരവധി പ്രവത്തനങ്ങളാണ് തിരുവനന്തപുരം റൂറൽ പോലീസ് നടപ്പിലാക്കി വരുന്നത് . ഇതിന്റ ഭാഗമായി കഴിഞ്ഞ ദിവസം ഐ.ജി.അർഷിത അട്ടല്ലൂരി ഐ.പി.എസിന്റെയും ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാർ ഐ.പി.എസിന്റെയും , ജില്ലാ പോലീസ് മേധാവി ശ്രീ.ബി.അശോകൻ ഐ.പി.എസ് എന്നിവരുടെയും നേതൃത്വത്തിൽ ബ്ലൂ മൗണ്ട് സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈൻ സംവാദവും, I am Covid- warrior എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇന്നു നടന്ന ചർച്ചയിൽ കോവിഡിനെതിരായുള്ള പോലീസിന്റെ പ്രവർത്തനങ്ങളെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രശംസിക്കുകയും, കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ജനകീയ കൂട്ടായ്മ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഇന്ന് തിരുവനന്തപുരം റൂറൽ പോലീസ് ആസ്ഥാനത്ത് നടന്ന വെബിനാറിൽ തിരുവനന്തപുരം റൂറൽ ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.ഇ.എസ് ബിജുമോൻ മോഡറേറ്റർ ആയിരുന്നു.റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.അശോകൻ ഐ.പി.എസ് സ്വാഗതവും ,ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.പ്രമോദ് കുമാർ നന്ദിയും രേഖപ്പെടുത്തി. പോലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോട് കൂടിയാണ് ഇന്ന് വെബിനാർ സംഘടിപ്പിടിച്ചത്. ചർച്ചയിൽ ജനപ്രതിനിധികളും മറ്റും ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാർ ഐ.പി.എസ് മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News