രാഷ്ടീയ മുതലെടുപ്പിനായി ‘ലൈഫ്’ തകര്‍ക്കല്ലേ; പദ്ധതി അട്ടിമറിക്കാനൊരുങ്ങി യുഡിഎഫ്

തൃശൂര്‍: വടക്കാഞ്ചേരിയില്‍ 140 കുടുംബംങ്ങള്‍ക്കായി ഒരുങ്ങുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുമ്പോഴും, രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിലാണ് യു.ഡി. എഫ് നേതൃത്വം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേതെന്നും റെഡ്ക്രസന്റ് ആണ് നിര്‍മാണ കരാര്‍ ഒപ്പിട്ടതെന്നും. റെഡ്ക്രസന്റില്‍ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കട്ടെയെന്നും നിലവില്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാന സര്‍ക്കാരുമായി ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപെടല്‍ ഇല്ലാത്ത കരാറില്‍ അഴിമതി ആരോപണം ഉന്നയിക്കാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമം. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പണി നടക്കുന്ന സ്ഥലത്ത് എത്തിയത്.മുഖ്യമന്ത്രിയ്ക്കും മന്ത്രി എസി മൊയ്തീനും ലൈഫ് മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ലാവ്‌ലിന്‍ ആണ് എന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News