മന്ത്രി എ സി മൊയ്തീനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും രണ്ടു പാര്‍ട്ടിയില്‍ പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന വിധത്തിലും സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ, ഇ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പന്‍ മകന്‍ ജെയിംസ് (53) ആണ് പിടിയിലായത്. മന്ത്രിയുടെ കുന്നംകുളം നിയോജകമണ്ഡലം പ്രതിനിധി ടി കെ വാസുവിന്റെ പരാതിപ്രകാരം കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ പ്രചരണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. എ എസ് ഐ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ സജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here