ഇന്ന് പി കൃഷ്ണപിള്ള ദിനം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിനാചരണം

നവോത്ഥാന നായകനും കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പി കൃഷ്‌ണപിള്ളയുടെ 72–-ാം ചരമവാർഷികം 19ന്‌ സമുചിതം ആചരിക്കും.

ബുധനാഴ്‌ച കണ്ണർകാട് കൃഷ്‌ണപിള്ള സ്‌മാരകത്തിൽ സിപിഐ എമ്മും സിപിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

രാവിലെ ഒമ്പതിന് സ്‌മാരകത്തിൽ പുഷ്‌പാർച്ചന. രാവിലെ എട്ടിന് പാർടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും പതാക ഉയർത്തിയും സഖാവിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയും സ്‌മരണ പുതുക്കും.

ഒമ്പതിന് വലിയചുടുകാട് പുഷ്‌പാർച്ചന. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്‌മരണ പുതുക്കൽ ചടങ്ങുകളെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here