കായംകുളത്ത്‌ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു; സംഭവം ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുമ്പോൾ

കായംകുളത്ത് കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു.

എംഎസ്എം ഹൈസ്‌കൂളിനു സമീപം വൈദ്യൻ വീട്ടിൽ സിയാദ് (35) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഫയർസ്‌റ്റേഷനു സമീപത്ത് റോഡിലായിരുന്നു സംഭവം.

ഭക്ഷണം എത്തിച്ച് വീട്ടിലേക്ക്‌ മടങ്ങിയ സിയാദിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് റോഡിൽ കിടന്ന സിയാദിനെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പൊലീസ്‌ തെരയുന്നുണ്ട്‌. സിപിഐ എം എരുവ ലോക്കലിലെ എംഎസ്എം സി ബ്രാഞ്ചംഗമാണ്‌ സിയാദ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News