ലൈഫ് മിഷന്‍ ധാരണാ പത്രത്തെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളില്‍ മറ്റൊന്ന് കൂടി പൊളിയുന്നു

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇ റഡ്ക്രസന്റുമായുള്ള കരാറിനെ ബന്ധപ്പെടുത്തി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്ന മാധ്യമങ്ങളുടെ മറ്റൊരു കള്ള വാര്‍ത്തകൂടി പൊളിയുന്നു.

മലയാളമനോരമ ഇന്നത്തെ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ രണ്ടാം കക്ഷിയെന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്തയ്ക്ക് ആധാരമായ എക്‌സ്‌ക്ലൂസീവ് എംഒയു ആഗസ്ത് 10 ന് തന്നെ കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ ചര്‍ച്ച ചെയ്തത്.

ഈ രേഖയുടെ ചിലഭാഗങ്ങള്‍ മാത്രം എടുത്തുകൊണ്ടാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേലയ്ക്കും മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും സ്ഥാപിച്ചെടുക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി ആഗസ്ത് 10 ന് വാര്‍ത്താ സമ്മേളനത്തില്‍ റഡ് ക്രസന്റ് എന്താണെന്നും എങ്ങനെയാണ് റഡ്ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട് ഇതൊക്കെയും മറച്ചുവച്ചുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News