സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന്‍റെ രണ്ടാംഘട്ടം നാളെ മുതൽ ആരംഭിക്കും. പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്യുക.
കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. നാളെ റേഷൻ കാർഡിന്‍റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്കാകും കിറ്റ് ലഭിക്കുക.
24വരെയാണ് പിങ്ക് കാർഡുകാർക്കുള്ള വിതരണം. ആദ്യ ഘട്ടത്തിൽ ഇതുവരെ 5,04,200 കിറ്റുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.
21 ലക്ഷം മുൻഗണനകാർക്കും 51 ലക്ഷം മുൻഗണന ഇതര വിഭാഗക്കാർക്കും ഓണത്തിന് മുൻപ് തന്നെ കിറ്റ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.