ഇന്ത്യയില്‍ തൊ‍ഴില്‍ നഷ്ടം രൂക്ഷമെന്ന് റിപ്പോര്‍ട്ട്; 5 മാസത്തിനുള്ളില്‍ 41 ലക്ഷം പേര്‍ക്ക് തൊ‍ഴില്‍ നഷ്ടമായി

ഇന്ത്യയിൽ വലിയ തൊഴിൽ നഷ്ടമെന്ന് പഠന റിപ്പോർട്ട്‌. 5 മാസത്തിനുള്ളിൽ 41 ലക്ഷം യുവാക്കൾ തൊഴിൽ രഹിതരായി.

ഈ വർഷം അവസാനിക്കുമ്പോൾ 6.1 മില്ല്യൺ യുവാക്കൾ ഇന്ത്യയിൽ തൊഴിൽ രഹിതരായി മാറുമെന്ന് അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനും ഏഷ്യൻ ബാങ്കും നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ തൊഴിൽ ഇല്ലായ്‌മയ്ക്ക് കാരണമായെന്നും റിപ്പോർട്ട്.

കോവിഡ് കാലം ഇന്ത്യയിലെ യുവാക്കളെ തൊഴിൽ രഹിതരാക്കിയെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്‌ ചൂണ്ടി കാട്ടുന്നു. 15 മുതൽ 24 വയസ് വരെയുള്ള 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായി. കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തൊഴിൽ രഹിതരുടെ എണ്ണം 6.1 മില്യൺ ആയി ഉയരുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനും ഏഷ്യൻ ഡെവലപ്‌മെന്റ ബാങ്കും സൗയുക്തമായി നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ തൊഴിൽ ഇല്ലായ്മയുടെ രൂക്ഷത ചൂണ്ടിക്കാട്ടുന്നത്. ഏഷ്യ – പസഫിക് മേഖലയിലെ ആകെ തൊഴിൽ നഷ്ട്ടത്തിന്റെ 40 ശതമാനവും സംഭവിച്ചിരിക്കുന്നത് ഇന്ത്യയിൽ. ഇങ്ങനെ തുടർന്നാൽ 32.5 ശതമാനം യുവാക്കൾ തൊഴിൽ രഹിതരാകും.

ഏഷ്യൻ ഏറ്റവും കൂടുതൽ തൊഴിലുകൾ ഇല്ലാതായ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. ഭൂ വിസ്‌തൃതിയിൽ വളരെ ചെറിയ രാജ്യങ്ങളായ ശ്രീലങ്ക, ഫിജി എന്നിവയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള രാജ്യങ്ങൾ. നിർമാണ മേഖല, കാർഷിക മേഖല എന്നീ അസംഘടിത മേഖലയിലാണ് വലിയ തൊഴിൽ നഷ്ട്ടം യുവാക്കൾ നേരിട്ടത്.

വളരെ നേരത്തെ ആരംഭിച്ച ലോക്ക് ഡൗൺ തൊഴിൽ നഷ്ടത്തിന്റെ വ്യാപ്‌തി കൂട്ടാൻ കാരണമായെന്ന് റിപ്പോർട്ട്‌ കുറ്റപ്പെടുത്തുന്നു. കോവിഡ് വ്യാപനത്തിന് മുൻപ് തന്നെ തൊഴിൽ ഇല്ലായ്‌മ ആരംഭിച്ചിരുന്നു. ലോക്ക് ഡൗൺ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു. കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ എല്ലാ മേഖലകളും മാന്ദ്യത്തിലേക്ക് കൂപ്പു കുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News