പൂര്‍ണമായും ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജിലെ 1995 ബാച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് പൂര്‍വ വിദ്യാര്‍ഥികളാണ് രസകരമായ ആശയവുമായി എത്തിയത്.
കൊറോണ മൂലം നഷ്ടപ്പെട്ട ഇവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പകരമായാണ് ഓണ്‍ലൈന്‍ ടിക്ടോക് സിനിമ എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതിനായി ഏകദേശം 42 ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കി കോളേജ്- വിദ്യാഭ്യാസ സംഭവങ്ങള്‍ വളരെ രസകരമായി ദൃശ്യവല്‍ക്കരിക്കുകയാണിവിടെ
ഇതിവൃത്തത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും എഡിറ്റിങ്ങിലെ മേന്മയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ് ഈ കൊച്ചു സിനിമ.

Get real time update about this post categories directly on your device, subscribe now.