പാവങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുത്; ലൈഫ് പദ്ധതിക്കെതിരായി പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തോട് സക്കീനയ്ക്ക് പറയാനുള്ളത്

സ്വന്തം വീട്ടില്‍ അന്തിയിറങ്ങുന്നത് സ്വപ്നം കണ്ട് കഴിയുകയാണ് ഇരുപത് വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന കണ്ണൂര്‍ കീച്ചേരി സ്വദേശി സക്കീന. കരള്‍ രോഗ ബാധിതയായ സക്കീനയ്ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വിഷമിക്കുമ്പോഴാണ് ആശ്വാസമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നത്. പാവങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുത് എന്നാണ് ലൈഫ് പദ്ധതിക്ക് എതിരായി പ്രചാരണം നടത്തുന്നവരോട് സക്കീനയ്ക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here