തദ്ദേശതെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന

തദ്ദേശതെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.

രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതയാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പിന് പ്രോക്‌സി വോട്ടിനോ പോസ്റ്റല്‍ വോട്ടിനോ അനുമതി നല്‍കണമെന്നും സര്‍ക്കാരിനോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.

കൊവിഡിന്റെ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്തുന്നതിനെ കുറിച്ച് കമ്മീഷന്‍ ആലോചിക്കുന്നത്. 7 ജില്ലകള്‍ വീതം രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് കമ്മീഷന്റെ ആവശ്യം.

കൂടാതെ തെരഞ്ഞെടുപ്പിന് നേരിട്ട് എത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കായി പ്രോക്‌സി വോട്ടിന് പഞ്ചായത്തീരാജ് മുനിപ്പാലിറ്റി ആക്ടുകളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് രോഗവ്യാപനം മാറിയില്ലെങ്കില്‍ കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂത്തിലേക്ക് എത്താന്‍ കഴിയില്ല. ഇവര്‍ക്ക് വേണ്ടി പോസ്റ്റല്‍ വോട്ടിനോ ഒരാള്‍ക്ക് പകരം അയാളുടെ അടുത്ത ബന്ധു വോട്ട് ചെയ്യുന്ന രീതിയായ പ്രോക്‌സി വോട്ടിനോ അനുമതി നല്‍കണമെന്നതാണ് കമ്മീഷന്റെ ആവശ്യം.

കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ ഏഴ് മുത്ല്‍ അഞ്ച് വരെയുള്ള പോളിംങ് സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ ഭേദഗതി വേണമെന്നാവശ്യവും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News