പ്രിയങ്ക മദ്യലഹരിയില്‍ ലൈംഗികമായി സമീപിച്ചു; ബോളിവുഡിനെ ഞെട്ടിച്ച് റിയയുടെ വെളിപ്പെടുത്തല്‍

മുംബൈ: സുശാന്ത് സിംഗിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രവര്‍ത്തി രംഗത്ത്.

2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം.

റിയ പറഞ്ഞത് ഇങ്ങനെ: ”ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാമെന്നു സുശാന്തിനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷവും പ്രിയങ്കയും സുശാന്തും മദ്യപിച്ചു. രാവിലെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ താന്‍ കിടപ്പുമുറിയിലേക്കു പോയി.

ഉറക്കത്തിനിടെ പെട്ടെന്ന് പ്രിയങ്ക തനിക്കൊപ്പം കിടക്കുന്നതായി തിരിച്ചറിഞ്ഞു. അവര്‍ ലൈംഗിക ഉദ്ദേശ്യത്തോടെയാണു പെരുമാറിയത്. ഞെട്ടിപ്പോയി. ഉടന്‍ തന്നെ അവരോട് മുറി വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ ആ വീട്ടില്‍നിന്നു പുറത്തുകടന്നു.”

ഇക്കാര്യം സുശാന്തിനെ അറിയിച്ചെന്നും തുടര്‍ന്നു സുശാന്തും സഹോദരിയും തമ്മില്‍ ഇതേച്ചൊല്ലി കലഹിച്ചുവെന്നും റിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News