തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ആക്രമണത്തില്‍ യുവതിക്കും സുഹ്യത്തിനും പരിക്ക്. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍ ഗോപന്റെ മകനായ വിവേകും സംഘവുമാണ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചത്.
നേമം തൃക്കാണപുരം സ്വദേശിനിയായ ആതിരാ ക്യഷ്ണനേയും സുഹൃത്തായ മണക്കാട് സ്വദേശിയായ വസീം അസ്ലം എന്നിവരെയാണ് എം.ആര്‍ ഗോപന്റെ മകന്‍ വിവേക് ആക്രമിച്ചത്. ആതിര താമസിക്കുന്ന ഫ്‌ളാറ്റില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ആക്രമണം. ആതിരയുടെ സഹോദരിമാരുടെ മുന്നില്‍ ഇട്ടായിരുന്നു ആക്രമണം. പ്രകോപനം ഒന്നുമില്ലാതെ ആയിരുന്നു ആക്രമണം എന്ന് ആതിര പറഞ്ഞു.
സംഭവത്തിന് ശേഷം ബിജെപി നേതാവ് എം ആര്‍ ഗോപന്‍ വീട്ടിലെത്തി 25,000 രൂപ വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പറഞ്ഞെന്നും ആതിര പറഞ്ഞു. പിന്‍വാങ്ങില്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഭാവിയില്‍ എന്നെ കാണാന്‍ വരേണ്ടി വരുമെന്ന് പറഞ്ഞതായും ആതിര പറയുന്നു.
വിവേകിന്റെ പേരില്‍ മുന്‍പും സ്ത്രീകളെ ആക്രമിച്ചതിന്റെ പേരില്‍ കേസുകള്‍ ഉണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആതിരക്ക് ഇന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ നേമം പോലീസ് കേസെടുത്തു.
Get real time update about this post categories directly on your device, subscribe now.