വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസ ഗോകുലം എഫ് സി പരിശീലകന്‍

കോഴിക്കോട്: ഗോകുലം കേരള എഫ് സി, ഇറ്റാലിയന്‍ കോച്ച് ആയ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസയെ അടുത്ത ഐ ലീഗ് സീസണിലേക്ക് നിയമിച്ചു. കഴിഞ്ഞ വര്‍ഷം കരീബീയന്‍ രാജ്യമായ ബെലീസേ സീനിയര്‍ ടീം കോച്ച് ആയിരുന്നു.

മുപ്പത്തിയഞ്ചു വയസ്സുള്ള കോച്ച് ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാറ്റവ്യ, എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം കോച്ച് ആയി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അര്‍മീനിയന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ച് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോച്ചിങ് തിരഞ്ഞെടുക്കുന്നത് മുമ്പ് വിന്‍സെന്‍സോ അന്നത്തെ ഇറ്റാലിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ വെനെസിയ എഫ് സി യുടെ മധ്യനിര കളിക്കാരന്‍ ആയിരിന്നു. മൂന്നു ക്ലബ്ബുകളില്‍ കൂടി അദ്ദേഹം കളിച്ചിട്ടുണ്ട്.

വിന്‍സെന്‍സോ കോച്ചിങ് തുടങ്ങുന്നത് ഇറ്റാലിയന്‍ തേര്‍ഡ് ഡിവിഷന്‍ ക്ലബ്ബില്‍ ആയ ആന്‍ഡ്രിയ ബാറ്റ് യങ് എന്ന ക്ലബ്ബില്‍ ആണ്. അവിടെ മുന്ന് കൊല്ലം അദ്ദേഹം പരിശീലകനായി. അതിനു ശേഷം ലാറ്റവ്യയ, എസ്റ്റോണിയ, ഘാന, അര്‍മേനിയ, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവര്‍ത്തിച്ചു.

‘ഗോകുലത്തിന്റെ കോച്ച് ആയി നിയമിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്. കഴിഞ്ഞ സീസണില്‍ ക്ലബ് നല്ല ഫുട്‌ബോള്‍ ആണ് കാഴ്ചവെച്ചത്. നല്ല പ്ലയെര്‌സ് ഉള്ള ടീം ആണ്. ഈ വര്ഷം ഐ ലീഗ് നേടുക ആണ് ലക്ഷ്യം,’ കോച്ച് വിന്‍സെന്‍സോ പറഞ്ഞു.

‘നല്ല അനുഭവ സമ്പത്തുള്ള കോച്ച് ആണ് വിന്‍സെന്‍സോ. ചെറുപ്പക്കാരനും വളരെ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന് ഉണ്ട്. ഈ വര്‍ഷം ഇദ്ദേഹത്തിലൂടെ നമ്മുക്ക് കൂടുതല്‍ ട്രോഫികള്‍ നേടാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ട്,’ ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News