കേരളത്തിന്റെ ആവിശ്യം അംഗീകരിച്ചില്ല; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര തീരുമാനം

ദില്ലി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും ഗുജറാത്ത് ആസ്ഥാനമായ അദാനി ഗ്രൂപ്പിന് സ്വന്തം. 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കും. അഹമ്മദാബാദ്, മംഗളൂരു, ലക്നൗ വിമാനത്താവളങ്ങള്‍ നേരത്തെ അദാനിയ്ക്ക് നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള കേരളത്തിന്റെ ആവിശ്യം കേന്ദ്രം അംഗീകരിച്ചില്ല.

2019 ഫെബ്രുവരിയില്‍ ആരംഭിച്ച വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടം കേന്ദ്ര മന്ത്രിസഭാ യോഗം പൂര്‍ത്തിയാക്കി. തിരുവനന്തപുരം, ജയ്പൂര്‍ , ഗുവഹാട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പ്, വികസനം എന്നിവ അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ലേല നടപടികളില്‍ ഒന്നാം സ്ഥാനത്തു എത്തിയ സ്വകാര്യ ഗ്രൂപ്പ് എന്ന നിലയിലാണ് ഗുജറാത്തില്‍ നിന്നുള്ള അദാനി എന്റര്‍പ്രൈസിന് വിമാനത്താവളങ്ങള്‍ കൈമാറുന്നത്. തിരുവനന്തപുരം, ജയ്പൂര്‍ , ഗുവഹാട്ടി എന്നിവ കൂടാതെ ആദ്യ ഘട്ട സ്വകാര്യവല്‍ക്കരണ പട്ടികയില്‍ ഉണ്ടായിരുന്ന അഹമ്മദാബാദ്, മംഗളൂരു, ലക്നൗ വിമാനത്താവളങ്ങളും നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് നല്‍കിട്ടുണ്ട്. 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങള്‍ ലഭിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് ആവിശ്യം കേന്ദ്ര മന്ത്രിസഭായോഗം പരിഗണിച്ചില്ല. കേന്ദ്ര- പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഏകീകൃത പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ഇതിനായി ദേശിയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കും. റെയില്‍വേ, പൊതുമേഖല ബാങ്കുകള്‍ തുടങ്ങി എല്ലാ മേഖലകളിലേയും ആദ്യഘട്ട യോഗ്യത പരീക്ഷ ദേശിയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തും.
കൈരളി ന്യൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News