സ്‌കൂള്‍ സിലബസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി

തിരുവനന്തപുരം: സ്‌കൂള്‍ സിലബസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി തീരുമാനം. ഡിജിറ്റല്‍ ക്‌ളാസുകള്‍ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകും. ഓണ്‍ലൈന്‍ ക്‌ളാസുകളുടെ തുടര്‍ച്ച, ക്ലാസുകള്‍ പൂര്‍ണമായും പുന:രാരംഭിക്കുന്നത് എന്നിവ സബന്ധിച്ച് പഠിക്കാന്‍ SCERT ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു.

സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നുണ്ടെങ്കിലും സിലബസ് വെട്ടികുറയ്ക്കാതെ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനാണ് കരിക്കുലം കമ്മിറ്റി തീരുമാനം. ഡിജിറ്റല്‍ ക്‌ളാസുകളുടെ പോരായ്മകള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കും. ഓണ്‍ലൈന്‍ ക്‌ളാസുകളുടെ തുടര്‍ച്ച, സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിന്റെ സാധ്യത എന്നിവ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചു.

എസ് സി ആര്‍ ടി ഡയറക്ടര്‍ അധ്യാക്ഷനായ സമിതിയാകും ഇവ പരിശോധിക്കുക. ആദിവാസി പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനം കുറവുകളില്ലാതെ, ഉറപ്പാക്കും. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായവും ഇക്കാര്യത്തില്‍ ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താന്‍ പ്രത്യേക പരിപാടി നടപ്പാക്കും.

സര്‍വ്വശിക്ഷാ കേരള ഒന്നു മുതല്‍ 7 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനസഹായിയായ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും. നാളെ മുതല്‍ ഓണ്‍ലൈന്‍ മുഖാന്തരമുള്ള യോഗ, ഡ്രില്‍ ക്‌ളാസുകള്‍ ആരംഭിക്കും. രക്ഷിതാക്കള്‍ക്കും ഡിജിറ്റകള്‍ ക്‌ളാസ് സംബന്ധിച്ച് ഓറിയന്റേഷന്‍ നല്‍കും.

കുട്ടികളുടെ കഥകള്‍, കവിതകള്‍ എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കാനും അവസരമൊരുക്കും. നേര്‍ക്കാഴ്ച എന്ന പേരിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News