തിരുവനന്തപുരം: യുണിടാക് കമ്മീഷന്‍ നല്‍കിയത് 4 കോടി 25 ലക്ഷം രൂപ. 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കെെമാറി. മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി. ഈ പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദാണ്. ഖാലിദ് വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ്. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീര്‍ മരിച്ചദിവസം. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്.
കെെരളി ന്യൂസ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ന്യൂസ് N വ്യൂസ് പരിപാടിയിലാണ് ഈ നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്.
Get real time update about this post categories directly on your device, subscribe now.